‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി വന്ന’ ശാലീന സുന്ദരി മോനിഷ വിടവാങ്ങീട്ട് ഇന്നേക്ക് 28 വര്‍ഷങ്ങള്‍
'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി വന്ന', ആ ദിവ്യശാലീന സൗന്ദര്യം മോനിഷ വിടവാങ്ങി ഇന്നേക്ക് 28 വര്‍ഷങ്ങള്‍ തികയുന്നു.
മലയാളിത്വത്തിന്റെ നൈര്‍മല്യമുള്ള ഒരു പിടി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുള്ള പെണ്‍കുട്ടി അതായിരുന്നു മലയാളികള്‍ക്ക് മോനിഷ.
പകരം വെയ്ക്കാന്‍ കഴിയാത്തവരാണ് ഓരോ ദുരിതത്തിലൂടെയും കടന്ന് പോകുന്നത്.അതുപോലെ ഒരു യാത്രിയുടെ തീരാ നഷ്ട്ടമാണ് പ്രേക്ഷകര്‍ക്ക് എന്നും ഈ കലാക്കാരി.
നൃത്തത്തെ ഹൃദയത്തില്‍ ഈശ്വരതുല്യം ആരാധിച്ച പെണ്‍കുട്ടി. കുട്ടിത്തം വിടും മുന്‍പ് വെറും പതിനാറാമത്തെ വയസ്സില്‍ 'മികച്ച നടിയ്ക്കുള്ള ഉര്‍വ്വശി അവാര്‍ഡ്' മലയാളത്തിലേക്ക് കൊണ്ടുവന്ന ശാലീന ഭാവവും, നിഷ്കളങ്കതയും നിറഞ്ഞ നര്‍ത്തകി.
1992 ഡിസംബർ 5 നു ആലപ്പുഴ ചേർത്തലയിൽ വെച്ച് സിനിമയുടെ ഷൂട്ടിനായി പോകുന്നതിനിടെയായിരുന്നു എക്സറേ കവലയിൽ വച്ചുണ്ടായ കാറപ...