നായികമാരിൽ സമ്പന്ന ഐശ്വര്യ തന്നെ; പട്ടികയിൽ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും Deepika Padukone
Deepika Padukone ഇന്ത്യൻ നടിമാരിൽ ഏറ്റവും സമ്പന്നയാരാണ്. ഈ വർഷത്തെ കണക്ക് പ്രകാരം സമ്പന്നരായ ഇന്ത്യൻ നായികമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐശ്വര്യ റായ് ആണെന്നാണ് റിപ്പോർട്ട്. 800 കോടിയാണ് ഐശ്വര്യയുടെ ആസ്തി. ഒരു സിനിമയ്ക്കായി താരം 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പരസ്യ ചിത്രങ്ങൾക്കായി ആറ് മുതല്‍ ഏഴ് കോടി രൂപ വരെയുമാണ് നടിയുടെ പ്രതിഫലം. പൊന്നിയിൻ സെൽവാനാണ് ഐശ്വര്യ റായ് ഒടുവിൽ അഭിനയിച്ച് ചിത്രം.
https://www.youtube.com/watch?v=bchlUyda9cA
പട്ടികയില്‍ രണ്ടാം സ്ഥാനക്കാരി പ്രിയങ്ക ചോപ്ര ജോനസ് ആണ്. 620 കോടി രൂപയാണ് പ്രിയങ്കയുടെ ആസ്തി. ബോളിവുഡിൽ കൂടാതെ ഹോളിവുഡിലും സ്ഥാനമുറപ്പിച്ചിട്ടുണ്ട് നടി. ഒരു സിനിമയ്ക്കായി 15 മുതല്‍ 40 കോടി രൂപ വരെയാണ് പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. പരസ്യ ചിത്രങ്ങൾക്കായി അഞ്ച് കോടി രൂപയും താരം വ...