Friday, December 13
BREAKING NEWS


Tag: Delhi-church

ഡൽഹി വംശഹത്യക്കിടെ ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യത് വീണ്ടെടുത്തു
Business

ഡൽഹി വംശഹത്യക്കിടെ ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യത് വീണ്ടെടുത്തു

ഡൽഹി വംശീയാതിക്രമത്തിനിടെ പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യതുൽ ഉളമായേ ഹിന്ദ് വീണ്ടെടുത്തു. കരാവൽ നഗറിൽ ഷഹീദ് ഭഗത് സിങ് കോളനിയിലെ അല്ലാഹ് വാലി മസ്ജിദാണ് അർശദ് മദനിയുടെ നേതൃത്വത്തിലുള്ള ജംഇയ്യതുൽ ഉളമായേ ഹിന്ദ് വീണ്ടെടുത്തത്. ഡൽഹി കലാപത്തിലമർന്ന ഫെബ്രുവരി 25ന് രാവിലെ 11മണിക്ക് പ്രദേശവാസികളും പുറത്തുനിന്നുള്ളവരും അടങ്ങുന്ന ആക്രമികളാണ് 'ജയ് ശ്രീറാം 'വിളികളുമായി തൃശൂലങ്ങളെന്തി വന്ന് പ്രദേശത്തെ മുസ്‌ലിംകളെ ഓടിച്ച് വീടുകൾക്ക് തീവെച്ച ശേഷം പള്ളിക്കുനേരെ ആക്രമണം നടത്തിയത്. 'ഒരു തള്ളുകൂടി കൊടുക്കൂ, അല്ലാഹ് വാലി മസ്ജിദ് തള്ളിയിടൂ ' എന്ന് വിളിച്ചുപറഞ്ഞ് തൃശൂലങ്ങൾക്ക് പുറമെ മഴുവും ഇരുമ്പ് ദണ്ഡങ്ങളുമുപയോഗിച്ച പള്ളിയുടെ ചുമരുകൾ തകർക്കാൻ തുടങ്ങി. ചുമരുകൾ വീഴുന്നില്ലെന്ന് കണ്ടതോടെ ഗ്യാസ് സിലണ്ടറുകൾ പള്ളിക്ക് അകത്തിട്ട് തീകൊടുത്ത് സ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. ...
error: Content is protected !!