ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്നില്‍ ഇടനിലക്കാര്‍, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരന്
രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിന് പിന്നില്‍ ഇടനിലക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇടനിലക്കാര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമം കര്‍ഷകര്‍ക്ക് അനുകൂലമായതാണെന്നും അദ്ദേഹം വാദിച്ചു.
കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ബിലീവേഴ്സ് സ്ഥാപനങ്ങളില്‍ നടന്ന ഭീമമായ തട്ടിപ്പാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
...