‘ ഇന്റര്‍നാഷണല്‍ എമ്മി’ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പരിപാടി നേട്ടം കൈവരിച്ച് ഡല്‍ഹി ക്രൈം.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരിസിനുള്ള ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഇന്ത്യന്‍ വെബ് സീരീസ് ഡല്‍ഹി ക്രൈമിന് ലഭിച്ചു.
'ഇന്റര്‍നാഷണല്‍ എമ്മി' അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പരിപാടിയാണ് ഡല്‍ഹി ക്രൈം എന്ന പ്രത്യകതയും ഉണ്ട്.
ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്‌സ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവാര്‍ഡ് കിട്ടിയതുമായി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
വര്‍ഷം 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന അതി ക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതിനായി ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണമാണ് സീരിസിലുള്ളത്.
കുറ്റവാളികളുടെ ക്രൂരത എത്രത്തോളമായിരുന്നുവെന്ന് സീരിസില്‍ ചര്‍ച്ച ചെയ്യുന്നു. നിര്‍ഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പറയുന്നു.
ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഡല്‍ഹി ക്രൈം സീരിസ് സംവിധാനം ചെയ്‍തത്. ഏ...