കേരളത്തില്‍ മറവി രോഗം കൂടുന്നു; പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും Dementia
Dementia പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറവി രോഗബാധിതരുടെ എണ്ണം ഇരട്ടിയാകും. അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡി സോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ 'ഉദ്ബോധ്' നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊച്ചി ശാസാത്ര സാങ്കേതിക വകുപ്പിന്റെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ആണ് പഠനം നടത്തിയത്.
നിലവില്‍ സംസ്ഥാനത്ത് മറവിരോഗം ബാധിച്ചവരുടെ എണ്ണം 2.16 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും നൂറില്‍ അഞ്ച് പേര്‍ക്ക് മറവിരോഗത്തിന് സാധ്യതയുള്ളതായും പഠനം പറയുന്നു. രോഗ ബാധിതരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗത്തിന്റെ തുടക്കകാലം മുതലേ ശരിയായ പരിചരണം ലഭിക്കുന്നുള്ളു. 90 ശതമാനം രോഗബാധിതരും അവഗണിക്കപ്പെടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
https://www.youtube.com/watch?v=fgF04dOuT20
തുടക്കത്തിലെ കണ്ടെത്തി ചികില്‍സിച്ചാല്‍ മറവി രോഗം മൂലമ...