രജനികാന്തിന് രാഷ്ട്രീയം പറ്റില്ല;ദേവന്‍
തമിഴ്നാട് സ്റ്റെയിൽ മന്നൻ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഡിസംബർ അവസാനത്തോടെ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും.
ഇപ്പോഴിതാ രജനികാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിൽ അഭിപ്രായവുമായി നടൻ ദേവൻ രംഗത്തെത്തി.
വർഷങ്ങൾക്ക് മുൻപ് രജനികാന്തിന് രാഷ്ട്രീയം പറ്റില്ല എന്ന് ദേവൻ വ്യക്തമാക്കിയിരുന്നു. ആ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും ദേവൻ. ദേവന്റെ വാക്കുകൾ ഇങ്ങനെ 'രജനികാന്ത് അസാധ്യമായ ഒരു താരമാണ്. പക്ഷേ രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന് പറ്റിയ സ്ഥലമല്ല.
വളരെ അധികം പേടിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ദേവൻ കൂട്ടിച്ചേർത്തു.
...