അലക്ക് സോപ്പില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍; പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഇരട്ട റെക്കോര്‍ഡ്
ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും രൂപം അലക്കുസോപ്പില്‍ കൊത്തിയെടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥി ഇന്ത്യ ബുക്ക് ഒഫ് റെക്കോര്‍ഡിലും ഏഷ്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡിലും ഇടം പിടിച്ചു.
പുന്നപ്ര കപ്പക്കടകാളികാട്ടു വീട്ടില്‍ കരുമാടി ഹനീഫിന്റെയും മിനിയുടെയും മകന്‍ അല്‍ത്താഫ് എം ഹനീഫാണ് (18) നേട്ടം സ്വന്തമാക്കിയത്. അഞ്ചാം വയസുമുതല്‍ ചിത്രരചനയില്‍ പ്രാവീണ്യം തെളിയിച്ച അല്‍ത്താഫിന് ലോക്ക്ഡൗണ്‍ കാലത്താണ് എന്തെങ്കിലുമൊരു റെക്കോര്‍ഡ് സ്ഥാപിക്കണമെന്ന ചിന്ത മനസില്‍ ഉദിച്ചത്.
അമ്മ തുണി അലക്കിയ ശേഷം മിച്ചം വരുന്ന സോപ്പില്‍ വിവിധ രൂപങ്ങള്‍ കൊത്തിയെടുക്കുന്ന ശീലമുണ്ടായിരുന്നു. ആപരിചയത്തിലാണ് 28 ഇന്ത്യന്‍ സംസ്ഥാനങ്ങളെ സോപ്പില്‍ കൊത്തിയെടുക്കാമെന്ന് ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡ്സ് അധികൃതരെഅറിയിച്ചത്.
പ്രവര്‍ത്തനത്തിന് ഏഴ് ദിവസത്തെ സമയം അവര്‍ര്‍ അനുവദിച്ചു. എന്നാല്‍ രണ്ട് പകലുകൊണ്ട് തന്നെ എല്ലാ ...