Monday, June 30
BREAKING NEWS


Tag: Early_Marriage

ഇടമലക്കുടിയില്‍ ശൈശവവിവാഹം; 15കാരിയെ വിവാഹം കഴിച്ചത് 47കാരന്‍
Around Us, Breaking News, Idukki, Kerala News, Latest news

ഇടമലക്കുടിയില്‍ ശൈശവവിവാഹം; 15കാരിയെ വിവാഹം കഴിച്ചത് 47കാരന്‍

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവവിവാഹം. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 15 വയസുകാരിയെ 47കാരന് വിവാഹം കഴിച്ച് നല്‍കി. കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒരു മാസം മുമ്പാണ് വിവാഹം നടന്നത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ശൈശവ വിവാഹം നടന്നതായി ബോധ്യപ്പെട്ടു. ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ച് വരികയാണെന്നും കണ്ടെത്തി. എന്നാല്‍ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ഇവര്‍ ഇവിടെനിന്ന് മുങ്ങി. സംഭവത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിവാഹം മരവിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ...
error: Content is protected !!