മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ 296 മരണം Morocco earthquake
Morocco earthquake മൊറോക്കോയില്‍ റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്ബത്തില്‍ 296 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്ബമുണ്ടായത്. 18.5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ ഭൂചലനം സെക്കൻഡുകള്‍ നീണ്ടുനിന്നു.
https://www.youtube.com/watch?v=YRZQQpA_0Ko&t=30s
റിക്ടര്‍ സ്കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണുണ്ടായത് മൊറോക്കൻ നാഷണല്‍ സീസ്മിക് മോണിറ്ററിങ് അലേര്‍ട്ട് നെറ്റ്‍വര്‍ക്ക് സിസ്റ്റം അറിയിച്ചു. എന്നാല്‍, യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം റിക്ടര്‍ സ്കെയിലില്‍ 6.8 ആണ് ഭൂചലനത്തിന്റെ തീവ്രത.
ഭൂചലനത്തെ തുടര്‍ന്ന് മൊറോക്കയില്‍ റസ്റ്ററന്റുകളില്‍ നിന്നും പബ്ബുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്...