എങ്ങനെയിരിക്കണ്…. ഇടവേള ബാബുവിനെതിരെ അസഭ്യം, വൈറല്‍ വ്ളോഗര്‍ കൃഷ്ണപ്രസാദ് അറസ്റ്റില്‍…
നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് കസ്റ്റഡിയിലായ ഇരുവരും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാം വഴി ഇടവേള ബാബുവിനെ അസംഭ്യം പറഞ്ഞ് വീഡിയോ പങ്കുവച്ചത്.
കൊച്ചി: നടനും താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേരെ കൊച്ചി സിറ്റി സൈബര്‍ സെല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഡവയറോളി എന്ന പേരിലാണ് കൃഷ്ണ പ്രസാദിന്റെ യൂട്യൂബ് ചാനല്‍ അറിയപ്പെടുന്നത്. ഈ ചാനലിനെതിരെയാണ് അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് നടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാം വഴി ഇടവേള ബാബുവിനെ അസംഭ്യം പറഞ്ഞ് വീഡിയോ പങ്കുവച്ചത്. തന്നെയും താര സംഘടനെയും അപമാനിച്ചുവെന്ന പരാതിയിലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാന...