ദേശീയ വിദ്യാഭ്യാസ നയം:കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നു; വി ശിവൻകുട്ടി V Shivankutty
V Shivankutty ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
Also Read : https://panchayathuvartha.com/kerala-and-tamil-nadu-should-work-in-harmony-like-a-twin-barreled-gun-mk-stalin/
പ്ലസ് വൺ, പ്ലസ് ടൂ പാഠഭാഗങ്ങളിൽ ഗാന്ധി വധം, ഗുജറാത്ത് കലാപം എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കിയ പാഠങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനം പാഠപുസ്തകം തയ്യാറാക്കി എന്നും വിദ്യാഭ്യാസമന്ത്രി ഇന്ന് സഭയിൽ പറഞ്ഞു.
https://www.youtube.com/watch?v=fgF04dOuT20
കേരളത്തിന് ഒരു പാരമ്പര്യമുണ്ടെന്നും അതിൽ നിന്ന് കൊണ്ട് മാത്രമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സാധിക്കൂ എന്നും ശിവൻകുട്ടി വ്യക്തമാക്കി.
ഗാന്ധിവധവും മുഗൾരാജാക്കൻമാരുടെ ഭരണകാലവും ഗുജറാത്ത് കലാപവും ഇന്ത്...