ദേശീയ പണിമുടക്ക് വിജയം; അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എളമരം കരീം.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു.
പണിമുടക്ക് വിജയമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി വ്യക്തമാക്കി. അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ റ്വെല്ലുവിളിയാണ് തൊഴിലാളികളുടെ പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണിമുടക്കില്‍ സംസ്ഥാനം ഏറെക്കുറേ സ്തംഭിച്ച അവസ്ഥയിലാണ്.
തിരുവനന്തപുരത്ത് പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ ആനത്തലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയേറ്റില്‍ ഹാജരായത് 17 പേര്‍ മാത്രമാണ്.
48000 ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. കോഴിക്കോട് പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത...