ഇത് അതിരുകടക്കുന്ന ആഘോഷം
എംബാപ്പയെ പരിഹസിച്ച്
വീണ്ടും അർജന്റീനൻ ഗോളി
എംബാപ്പയെ പരിഹസിച്ച് വീണ്ടും എമി: ആർജന്റീനിയൻ തെരുവിൽ വൻ സംഘർഷവും
ഖത്തർ: ലോകകപ്പ് നേടിയ ശേഷമുള്ള അർജന്റീനയുടെ ആഘോഷമായിരുന്നു ലോകം ഉറ്റ്നോക്കിയത്. അർജൻറീന ഗോളി എമി മാർട്ടിനസിൻറെ എംബാപ്പെ പരിഹാസം വിവാദമായിരുന്നു. എന്നാൽ അർജന്റീനയുടെ അതിര് കടന്നുള്ള ആഘോഷത്തിനും പരിഹാസത്തിനും ആരാധകർ തന്നെ വിമർശനവുമായി രംഗത്തെത്തുകയാണ്.
ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത് എന്ന് ഇഎസ്‌പിഎന്നിൻറെ ട്വീറ്റിൽ പറയുന്നു.
പാവയുടെ മുഖത്തിൻറെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാർട്ടിനസിൻറെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമർശനം ഇതിനകം ശക്തമായിക്കഴിഞ്ഞു.
അർജൻറീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയൻ എംബാപ്പെയെ എമി മാർട്ടിനസ് കളിയാക്കുന്നത്. അർജൻറീന ഡ്രസിംഗ് റൂമ...