Thursday, April 17
BREAKING NEWS


Tag: #Encounter-

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു, ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ തുടരുന്നു
National

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു, ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ തുടരുന്നു

കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ എന്ന പേരില്‍ ഇന്നലെ മുതല്‍ നടത്തുന്ന തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെയോടെ 2 ഭീകരരെ വധിച്ച കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘം കുപ്വാരയിലെ ഗുഗല്‍ധറില്‍ തിരച്ചില്‍ നടത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായാണ് വിവരം. മേഖലയില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിശോധന തുടരുകയാണ്.  ...
error: Content is protected !!