ബ്രഹ്മപുരത്തെ തീ അണയ്ക്കാനാവുന്നില്ലേ.. ഇത് കൊച്ചിയുടെ നാശം കാണാനുള്ള പോക്കാണോ?? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നവ; കൊച്ചിയിലെ വായു മലിനീകരണ തോത് ആശങ്കാജനകം; ബ്രഹ്മപുരത്തേത് സമാനതകളില്ലാത്ത പ്രതിസന്ധി. പുതിയ കളക്ടര്‍ക്ക് എന്ത് ചെയ്യാനാകും. ആലോചിക്കാന്‍ പോലും സമയമില്ലാത്ത പ്രതിസന്ധിയിലേക്കാണ് പുതിയ കളക്ടര്‍ ചുമതല ഏല്‍ക്കുന്നത്.
കൊച്ചി: Brahmapuram ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിയത് മൂലം പടരുന്ന പുക കൊച്ചിയിലെ ജനങ്ങളുടെ ആരോഗ്യത്തെ ചെറിയ തോതിലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഒരാഴ്ചയായിട്ടും തീ കെടുത്താന്‍ ആവാത്തത് വലിയ പ്രതിസന്ധിയായി ഇപ്പോഴും നില നില്‍ക്കുകയാണ്.
ജില്ലാ ഭരണകൂടവും മറ്റ് സംവിധാനങ്ങളുമെല്ലാം ഒരാഴ്ച ആയിട്ട് വിശ്രമമില്ലാതെ പ്രയത്നിക്കുന്നുണ്ട് തീയണയ്ക്കാന്‍. പക്ഷെ കത്തുന്നത് പ്ലാസ്റ്റിക് ആയതിനാലാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ സാധിക്കാത്തത്.
കൊച്ചിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇപ്പോഴും തീ കത്തുന്നുണ്ട്. പൂര്‍ണ്ണമായും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. ഇതിനിടെയാണ് സമീപ ജില്ലകളിലേക്കും പുക എത്തുന്നത്.
ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിനുശേഷം വിഷവായു എറണാകുളത്തിന്റെ അയല്‍ജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂര്‍ ...