കര്‍ഷകസമരത്തില്‍ കേന്ദ്രം കൂടുതല്‍ വിട്ടുവീഴ്ചക്ക് തയ്യാറായേക്കും; താങ്ങുവിലയില്‍ പുതിയ ഉത്തരവിറക്കാന്‍ സാധ്യത
കര്‍ഷകസമരത്തില്‍ കേന്ദ്രം കൂടുതല്‍ വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്ന് സൂചന. താങ്ങുവിലയില്‍ നല്‍കിയ ഉറപ്പുകള്‍പ്രത്യേക ഉത്തരവായി പുറത്തിറക്കാനാണ് സാധ്യത.
കൃഷിമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ വിജ്ഞ്യാന്‍ ഭവനിലെത്തി. വിവാദനിയമം ആദ്യം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരക്കാര്‍.കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ അല്‍പ്പസമയത്തിനകം ചര്‍ച്ച ആരംഭിക്കും.
സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇത് നാലാം വട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി ആഭ്യമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുകയാണ് ...