Monday, January 20
BREAKING NEWS


Tag: father-daughtertreated rudely

സ്റ്റേഷനില്‍ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ എസ് ഐക്ക് സ്ഥലം മാറ്റം
Latest news

സ്റ്റേഷനില്‍ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ എസ് ഐക്ക് സ്ഥലം മാറ്റം

സ്റ്റേഷനില്‍ പരാതിയുമായി എത്തിയ അച്ഛനും മകളോടും അധിക്ഷേപകരമായി പെരുമാറിയ പോലീസുദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തെ കുറിച്ച് രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് അന്വേഷണ ചുമതല. നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഗോപകുമാറിനെതിരെയാണ് നടപടി. ഇയാളെ ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. ഗോപകുമാര്‍ പരാതിക്കാരെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. പള്ളിവേട്ട സ്വദേശി സുദേവനോടും മകളോടുമാണ് ഇയാള്‍ മോശമായി പെരുമാറുന്നത്. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നുവെന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ...
error: Content is protected !!