ചലച്ചിത്ര താരം നിഖില വിമലിന്റെ പിതാവ് അന്തരിച്ചു.
നടി നിഖില വിമലിന്റെ പിതാവ് എം.ആര്‍.പവിത്രന്‍ (61) അന്തരിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം.
സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് തളിപ്പറമ്പ് എൻ എസ് എസ് ശമശാനത്തിൽ നടക്കും.
സിപിഐഎംഎൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കൾ: അഖില, നിഖില വിമൽ (സിനിമാ താരം).
...