ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ ചുമതല ഏറ്റെടുത്തേക്കില്ല; നിയമനം സുരേഷ് ഗോപി അറിയാതെയെന്ന് സൂചന Suresh gopi
Suresh gopi സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തിയതില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി അമര്‍ഷത്തിലെന്ന് സൂചന. മുന്നറിയിപ്പ് ഇല്ലാതെയാണ് സുരേഷ് ഗോപിക്ക് അധ്യക്ഷ ചുമതല നല്‍കിയതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ പദവിയില്‍ ഇരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോയെന്ന കാര്യത്തിലാണ് ആശങ്ക. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പദയാത്ര ഗാന്ധി ജയന്തി ദിനത്തില്‍ നടക്കാനിരിക്കുകയാണ്.
Also Read: https://panchayathuvartha.com/k-sudhakaran-mp-called-cpms-election-stunt/
കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് മൂലം പണം ...