‘2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തിൽ’; രൂക്ഷവിമർശനവുമായി കോൺഗ്രസ് G20 Summit Delhi
G20 Summit Delhi 18ാമത് ജി20 ഉച്ചകോടി വേദിയായ പ്രഗതി മൈതാനിൽ വെള്ളം കയറിയതിനെ പരിഹസിച്ച് കോൺഗ്രസ്. 2700 കോടി രൂപ ചെലവിട്ടിട്ടും ഒറ്റമഴയിൽ വെള്ളം കയറി. പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റർ പോസ്റ്റിലൂടെ കോൺഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്നലെ ഡൽഹിയിലുടനീളം പെയ്ത മഴയിലാണ് പ്രഗതി മൈതാനിലും വെള്ളം കയറിയത്.
Also Read : https://panchayathuvartha.com/monson-case-k-sudhakaran-update-budds-ed/
അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി.
https://www.youtube.com/watch?v=fgF04dOuT20
ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വ...