ഡീസല്‍ വാഹനവില കൂട്ടാന്‍ നീക്കം; 10% അധിക നികുതി നിര്‍ദേശിച്ച് ഗഡ്കരി Gadkari
Gadkari രാജ്യത്ത് പുതിയ ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക ജിഎസ്ടി ഈടാക്കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
Also Read : https://panchayathuvartha.com/kerala-report-2-suspected-nipah-virus-symptoms-death-in-kozhikode/
ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസല്‍ കാറുകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
അതേ സമയം നികുതി വര്‍ധന സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലില്ലെന്നും ഗഡ്കരി പിന്നീട് വ്യക്തമാക്കി.
https://www.youtube.com/watch?v=fgF04dOuT20
2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉപ്ദാനത്തിന്റെ 52 ശതമാനമായിരുന്നു 2014 ഡീസല്‍ കാറുകളെങ്കില്‍ ഇപ്പോഴത് 18 ശതമാനത്തിലെത്തിയിട്ടു...