ശരണ്യ മനോജിന് മറുപടിയില്ലെന്ന് ഗണേഷ്കുമാര്
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പത്തനാപുരം: സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ബന്ധു ശരണ്യ മനോജിന് മറുപടി പറയുന്നില്ലെന്ന് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. വിവാദങ്ങളൊന്നും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ ഇല്ലാതാക്കില്ല. കേരള കോണ്‍ഗ്രസ്-ബി എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും മുന്നണി വിടില്ലെന്നും ഗണേഷ്കുമാര് വ്യക്തമാക്കി.
...