Saturday, December 14
BREAKING NEWS


Tag: gold

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India
Cricket, Sports

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം India

India ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം സ്വർണ്ണമാണ് നേടിയത്.19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്.   https://www.youtube.com/watch?v=JYTUsIIpq3c&t=9s മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ   നന്നായി തുടങ്ങിയെങ്കിലും ഷഫാലി വർമ്മയെ ഇന്ത്യയ്ക്ക് വേ​ഗം നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് ഷഫാലി നേടിയത്. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാന, ജമീമ റോഡ്രി​​ഗസ് എന്നിവർ ഒന്നിച്ചതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി.  ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 46 റൺസെടുത്ത മന്ദാന പുറത്തായതോടെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. റിച്ച ​ഘോഷ് ഒമ്പത്, ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ രണ്ട്, പൂജ വസ്ത്രേക്കർ രണ്ട് എന്നിവർ വന്നപോലെ മടങ്ങി. Also Read: https://panchayathuvartha.com/inauguration-of...
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട
Around Us, Kannur

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട

കണ്ണൂ‍ര്‍: കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ കാസ‍ര്‍കോട് സ്വദേശി സെയ്ദ് ചെമ്ബരിക്കയില്‍ നിന്ന് 116 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ ഇബ്രാഹിം ബാദ്ഷായില്‍ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാം സ്വര്‍ണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും പിടികൂടി. കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. അന്ന് ഫാനിനുള്ളില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി
Kozhikode

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി. ഉച്ചയ്ക്ക് 2 മണിയോടെയാണ് സൈനുല്‍ ആബിദ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. ഒരുമാസത്തോളമായി ഒളിവിലായിരുന്ന സൈനുല്‍ ആബിദ്, ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം.സി. കമറുദ്ദീന്‍ എംഎല്‍എയെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബര്‍ എട്ടിന് സൈനുല്‍ ആബിദും ജ്വല്ലറി എംഡി പൂക്കോയ തങ്ങള്‍ മകന്‍ ഹിഷാം എന്നിവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു. ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫാനിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫാനിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഫാനിനുള്ളില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്.കാസര്‍കോട് സ്വദേശി സലീമില്‍ നിന്നാണ് 465 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണം പിടികൂടി
Kozhikode

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നും ഫ്‌ലെ ദുബായ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ...
സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി
Business, Money

സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാംദിവസവും വന്‍ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കാര്യമായ വ്യതിയാനമില്ല. ഔണ്‍സിന് 1,809.41 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തില്‍ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വര്‍ണവിപണിയെ തളര്‍ത്തിയത്. ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപകുറഞ്ഞ് 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. 38,160 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വിലനവംബര്‍ 10ന് 1,200 രൂപ ഇടിഞ്ഞ വില പിന്നീട് ഒരാഴ്ചകൊണ്ട് 400 രൂപ തിരിച്ചുകയറി.
35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ
Around Us, Kannur, Kerala News, Latest news

35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 730ഗ്രാം സ്വർണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഈ മാസം എട്ടിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വിലവരുന്ന 1096ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഈ മാസം കരിപ്പൂർ വിമാനത്താവളത്തിൽ മാത്രം സ്വർണം പിടികൂടിയത് മൂന്നിലേറെ തവണയാണ്. ...
error: Content is protected !!