സ്വര്‍ണം കടത്തി; എയര്‍ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍
പിടിച്ചെടുത്തത് 72.46 ലക്ഷം രൂപയുടെ സ്വര്‍ണം
ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ലണ്ടനില്‍നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
പിടികൂടിയ എയര്‍ഇന്ത്യ ജീവനക്കാരനെ ചോദ്യംചെയ്തതില്‍നിന്ന് കസ്റ്റംസ് പിന്നീട് കാറ്ററിംഗ് കമ്ബനി ജീവനക്കാരനെ പിടികൂടി. 'എയര്‍ഇന്ത്യ ജീവനക്കാരും കാറ്ററിംഗ് കമ്ബനിയുടെ ജീവനക്കാരും തമ്മിലുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ വെള്ളി നിറത്തില്‍ പൊതിഞ്ഞ നാല് 'കടലാസുകളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണമാണ് കണ്ടെടുത്തത്.
കണ്ടെടുത്ത സ്വര്‍ണ്ണത്തിന്റെ ആകെ ഭാരം 1.667 കിലോഗ്രാം ആണ്, ഇതിന് വിപണിയില്‍ 72.47 ലക്ഷം ...