ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ സംവിധാനം നടപ്പിലാക്കി യുഎഇ
യുഎഇയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ സംവിധാനം നടപ്പിലാക്കുന്നു. ഇതോടെ ചില ഉദ്യോഗത്തില്‍പ്പെട്ടവര്‍ക്ക് 10 വര്‍ഷം വരെ താമസത്തിന് അനുമതി ലഭിക്കും. നിലവില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം താമസത്തിന് അനുമതി നല്‍കുന്നതായിരുന്നു യുഎഇയിലെ വിസ സംവിധാനം.ചില പ്രത്യേക ഉദ്യോഗത്തിലുള്ളവര്‍ക്ക് കുറച്ചധികം നാള്‍ താമസിക്കാന്‍ വിസ കാലാവധി നല്‍കുന്ന ഈ നിയമമാണ് നിലവില്‍ വിപുലീകരിച്ചത്.
മെഡിക്കല്‍ ഡോക്ടര്‍മാര്‍,ഡോക്ടറേറ്റ് ഡിഗ്രിയുള്ളവര്‍,കമ്പ്യൂട്ടര്‍,ഇലക്‌ട്രിക്കല്‍, ബയോളജി എഞ്ചിനിയര്‍മാര്‍ ഇട്രോണിക്‌സ് പ്രോഗാമിംഗ് ജോലിക്കാര്‍, എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിരുദം, ബിഗ് ഡേറ്റ, എപിഡമോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.
...