തണലേകാന്‍ നന്മ മരം ഇനിയില്ല
മണ്ണിന്‍റെ നിലവിളിയ്ക്കും, മനുഷ്യ നൊമ്പരങ്ങള്‍ക്കും തണലായി മാറിയ അമ്മ ഇനിയില്ല.മനുഷ്യന് മാത്രമല്ല ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും വേണ്ടി അമ്മയായി പൊരുതിയ പോരാളി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.താന്‍ നിന്ന ഭൂമി അടുത്ത തലമുറയ്ക്ക് പരിക്കുകള്‍ ഇല്ലാതെ പകര്‍ന്ന്‍ കൊടുക്കാന്‍ സാധിക്കണം എന്ന വാക്കുകള്‍ ആണ് സുഗതകുമാരിയുടെ കവിതകളിലൂടെ നമുക്ക് മുന്നിലേക്ക് തുറന്നിരുന്നത്.
കടലാസുകളില്‍ ഒതുങ്ങി കൂടാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്ന്‍ തെളിയിച്ച വിളക്ക് ആയിരുന്നു സുഗതകുമാരി.പ്രകൃതിയ്ക്ക് കാവ്യാക്ഷരങ്ങള്‍ കൊണ്ട് ലോകം തീര്‍ത്ത ധീര പോരാളി.
തകർന്ന മനസുമായി അഭയം തേടിയ ഒരുപാട് പെൺ ജന്മങ്ങളുടെ ജീവിത കഥയിൽ താങ്ങായി മാറാൻ അമ്മയ്ക്ക് സാധിച്ചു.
നിരാലംഭകരുടെ തണൽ ആയി മാറിയ എട്ടോളം അഭയ കേന്ദ്രങ്ങൾക്ക് മരം കൊണ്ട് തണൽ തീർത്ത നന്മ മനസ്. ഈ തണൽ പകർന്നു തന്ന പ്രകൃതി സ്‌നേഹത്തിന്റെയും, മനുഷ്യ സ്‌നേഹത്ത...