ഔട്ട്; ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്….
ബ്ലൂംബെര്‍ഗ് തയാറാക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പുറത്ത്.( Gautam Adani)
Gautam Adani
(Gautam Adani) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞതോടെയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി പിന്നാക്കം പോയത്.
ബ്ലൂംബര്‍ഗ് റിച്ചസ്റ്റ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവില്‍ 11ാം സ്ഥാനത്താണ്.
സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് മൂന്ന് ദിവസം കൊണ്ട് അദാനിക്ക് 34 ബില്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമാണ് ഓഹരി വിപണിയിലുണ്ടായത്.
നിലവില്‍ 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. 82.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് അദാനിക്ക് പിന്നില്‍ 12ാം സ്ഥാനത്തുള്ളത്.
അദാനി ഓഹരികള്‍ ഇടിവ് ...