ഹര്‍ത്താല്‍ പ്രതീതിയോടെ ദേശീയ പണിമുടക്ക് പൂര്‍ണം
ഹര്‍ത്താല്‍ പ്രതീതി ഉളവാക്കി സംസ്ഥാനത്ത് ദേശീയപണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം തീരെ കുറവാണ്. കെ.എസ്.ആര്.ടി.സി ബസുകളോ, സ്വകാര്യ ബസുകളോ ഓടുന്നില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. നിരത്തുകളില്‍ ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കെഎസ്ആര്‍ടിസി ശബരിമല സര്‍വീസ് മാത്രമാണ് നടത്തുന്നത്.
പത്ത് ദേശീയ സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണിചേര്‍ന്നിട്ടുണ്ട്.തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ വീതം നല്‍കുക,തൊഴിലാളികള്‍ക്ക് 10 കിലോ ധാന്യം അനുവദിക്കുക,കര്‍ഷകദ്രോഹ നടപടികള്‍ പി...