ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ബാങ്കിംഗും ഉള്‍പ്പെടെയുള്ളവ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിര്‍ത്തി വെച്ചു
പുതിയ ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ബാങ്കിഗ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ലോഞ്ചിങും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിനു റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം.
സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സിയോട് വ്യാഴാഴ്ച തങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകളുടെ എല്ലാ ലോഞ്ചിങുകളും താല്‍ക്കാലികമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതരും അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കിന്റെ ഇ-ബാങ്കിങ്/മൊബൈല്‍ ബാങ്കിങ്/പേയ്‌മെന്റ് യൂട്ടിലിറ്റികളില്‍ ചില തകരാറുകള്‍ കണ്ടെത്തിയതായി എച്ച്‌ബിഎഫ്‌സി ബാങ്ക് ലിമിറ്റഡിന് 2020 ഡിസംബര്‍ 2 ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.
പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടര്‍ന്ന് 2020 നവംബര്‍ 21ന് ഇന്റര്‍നെറ്റ് ബാങ്കിങിലും പേയ്മെന്റ് സംവിധാനത്തിലും അപാകതകള്‍ കണ്ടെത്തിയതായും പറയുന്നുണ്ട്.
നിലവിലുള്ള ഉപഭോക്താക്കള്‍ പേടിക്കേണ്ട കഴിഞ്ഞ രണ്ട് വര്‍ഷ...