ഒപ്പം പോകാൻ താത്‌പര്യമില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞു; ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം High Court Kerala
High Court Kerala ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേയായിരുന്നു സംഭവം. ഒപ്പം പോകാൻ താത്‌പര്യമില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞതിന് പിന്നാലെ കൈഞരമ്പ് മുറിക്കുകയായിരുന്നു.
https://www.youtube.com/watch?v=YRZQQpA_0Ko&t=25s
യുവാവും നിയമ വിദ്യാർത്ഥിനിയായ യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ എതിർ കക്ഷിയായിരുന്നു യുവാവ്. ഇതുപ്രകാരമാണ് ഇരുവരും കോടതിയിൽ എത്തിയത്.
ഹർജി പരിഗണിക്കവേ യുവാവിനോടൊപ്പം പോകാൻ താത്‌പര്യമാണോയെന്ന് കോടതി യുവതിയോട് ആരാഞ്ഞു. പോകാൻ താത്‌പര്യമില്ലെന്നായിരുന്നു മറുപടി.
ഇതുകേട്ടതിന് പിന്നാലെ യുവാവ് പുറത്തേയ്ക്ക് ഇറങ്ങി. എവിടെയാണ് ...