Thursday, December 12
BREAKING NEWS


Tag: honey

തേന്‍ കഴിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക,  പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേന്‍ പഞ്ചസാര സിറപ്പാണെന്ന് കണ്ടെത്തല്‍.
Crime, Health, Kerala News, Latest news

തേന്‍ കഴിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേന്‍ പഞ്ചസാര സിറപ്പാണെന്ന് കണ്ടെത്തല്‍.

രാജ്യത്തെ നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേന്‍ പഞ്ചസാര സിറപ്പാണെന്ന് കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്‌ഇ). പ്രമുഖ ബ്രാന്‍ഡുകളായ ഡാബര്‍, പതഞ്ജലി, ബൈദ്യനാഥ്, സാണ്ടു, ഹിറ്റ്കാരി, ആപിസ് ഹിമാലയ എന്നിവയിലെല്ലാം മായം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കിടെ തേന്‍ വില്‍പനയില്‍ വര്‍ധന ഉണ്ടായിട്ടും തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സി.എസ്.ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു. "ശീതള പാനീയങ്ങളെ കുറിച്ചുള്ള 2003, 2006 വര്‍ഷങ്ങളിലെ അന്വേഷണങ്ങളില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ തട്ടിപ്പാണ് ഇത്.  ആരോഗ്യത്തിന് വളരെയധികം ഹാനികരമായ തട്ടിപ്പാണ് തേനില്‍ നടക്കുന്നത്. കോവിഡ് വ്യാപനത്തിനിടെയുള്ള തട്ടിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിരോധം വര്‍ധിപ്പിക്കാനാ...
error: Content is protected !!