2014ന് ശേഷമുണ്ടായ മാറ്റങ്ങളുടെ ക്ലാസുമായി ബിജെപി; 2022ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
ന്യൂഡൽഹി∙ 2022ലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹി ബിജെപി, പ്രവർത്തകർക്കായി ബൂത്ത് തലത്തിൽ വിപുലമായ പരിശീലന പരിപാടി ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ബ്ലോക്കുകളിൽ പരിശീലനം നടത്താൻ സംഘടനയിലെ 200 മുതിർന്ന നേതാക്കൾക്കു പരിശീലനം നൽകിയിട്ടുണ്ടെന്ന് ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയും പരിശീലന മേധാവിയുമായ ഹർഷ് മൽഹോത്ര പറഞ്ഞു.
280 ബ്ലോക്ക് യൂണിറ്റുകളിലായി 2,800 പ്രവർത്തകർക്ക് ഈ നേതാക്കൾ പരിശീലനം നൽകും. ദസറ ദിനത്തിൽ പരിശീലന പരിപാടി ആരംഭിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. 10 സെഷനുകളായി വിഭജിച്ചിരിക്കുന്ന യോഗങ്ങൾ രണ്ടു ദിവസമായി നടക്കും.
ഓരോ സെഷനിലും എംപിമാരും എംഎൽഎമാരും ഡൽഹി ബിജെപിയിലെ മുതിർന്ന നേതാക്കളും, പ്രാദേശിക വിഷയങ്ങൾ, പാർട്ടിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളുടെ ഉപയോഗം, 2014ന് ശേഷം രാജ്യ...