ഡബ്ല്യുസിസിയ്‌ക്കെതിരെ ഇന്ദ്രന്‍സ്; സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റ്; ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല, അങ്ങനെ വന്നാല്‍ അതെനിക്ക് ഞെട്ടലുണ്ടാക്കും.
കൊച്ചി: സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നും നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നു നടന്‍ ഇന്ദ്രന്‍സ് (Indrans) പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍. ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
'സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ എത്രയോ മുകളിലാണ്. ഇത് ത...