അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം മൂന്ന് വർഷത്തിനുള്ളിൽ;നരേന്ദ്ര മോദി
രാജ്യത്ത് എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം മൂന്ന് വർഷത്തിനുള്ളിൽ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കോവിഡ് കാലത്ത് സാങ്കേതിക വിദ്യയിലൂടെയാണ് ഒരുപാട് പേർക്ക് ജോലി കിട്ടിയതെന്നും,ഇന്ത്യയിൽ സാങ്കേതിക വിദ്യയുടെ ഭാഗമായി മൊബൈൽ ഫോൺ ഇടയ്ക്ക് ഇടയ്ക്ക് മാറ്റുന്നവരാണെന്നും മോദി കൂട്ടിച്ചേർത്തു.
മൊബൈൽ ഉപകരണങ്ങളുടെ നിർമാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും മോദി വ്യക്തമാക്കി.
...