Thursday, November 21
BREAKING NEWS


Tag: isro

കുതിപ്പ് തുടർന്ന് ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ; ഭൂമിയുടെ സ്വാധീനത്തിൽ നിന്ന് പുറത്ത് കടന്ന ആദിത്യ 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചെന്ന് ഐഎസ്ആർഒ അറിയിച്ചു ISRO
India

കുതിപ്പ് തുടർന്ന് ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ; ഭൂമിയുടെ സ്വാധീനത്തിൽ നിന്ന് പുറത്ത് കടന്ന ആദിത്യ 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചെന്ന് ഐഎസ്ആർഒ അറിയിച്ചു ISRO

ISRO ഭൂമിക്കും സൂര്യനും ഇടയിലുള്ള ല ഗ്രാഞ്ച് പോയിൻ്റ് ഒന്നിലേക്ക് ആദിത്യയുടെ യാത്ര തുടരുകയാണ്. സൂര്യനെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പോയന്‍റാണ് ലഗ്രാഞ്ച് ഒന്ന്. ആദിത്യ എൽ വൺ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. Also Read : https://panchayathuvartha.com/kodiieris-memories-are-one-year-old-today/ സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്‍റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. https://www.youtube.com/watch?v=rn1HXHnekYo സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മ...
മൂന്നാം ഭ്രമണപഥമാറ്റവും വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ ; കുതിപ്പ് തുടര്‍ന്ന് ആദിത്യ Aditya-L1
India

മൂന്നാം ഭ്രമണപഥമാറ്റവും വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ ; കുതിപ്പ് തുടര്‍ന്ന് ആദിത്യ Aditya-L1

Aditya-L1 സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും നടത്തി. മൂന്നാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിച്ചു. ഭൂമിക്കും സൂര്യനുമിടയിലെ ഒന്നാം ലെഗ്രാഞ്ച് ഒന്ന് എന്ന ലക്ഷ്യത്തിലെത്താന്‍ ഇനി രണ്ടു വട്ടം കൂടി ഭ്രമണപഥ മാറ്റം നടത്തണം. https://www.youtube.com/watch?v=fgF04dOuT20 അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കും. ഒന്നാം ലെഗ്രാഞ്ച് പോയിന്റിലെത്താന്‍ വേണ്ടത് 125 ദിവസമാണ്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ...
ആദിത്യ എല്‍-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം Aditya-L1
Breaking News

ആദിത്യ എല്‍-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം Aditya-L1

Aditya-L1 സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എല്‍-1 11.50ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിനു (എല്‍-1) ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിലാണ് എത്തിക്കേണ്ടത്. https://www.youtube.com/watch?v=n3PtSI8i3nU സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. വിക്ഷേപണത്തോടനുബന്ധിച്ച്‌ ഇസ്റോ ചെയര്‍മാൻ ഡോ. എസ്. സോമനാഥ് തിരുപ്പതിയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തി. ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ...
പിഎസ്‌എൽവി സി 57 റോക്കറ്റാണ്‌ പേടകവുമായി കുതിക്കുകആദിത്യ എൽ 1 വിക്ഷേപണം ഇന്ന്‌ ; ലക്ഷ്യസ്ഥാനത്ത്‌ എത്തുക ഡിസംബറിലോ ജനുവരിയിലോ isro
India

പിഎസ്‌എൽവി സി 57 റോക്കറ്റാണ്‌ പേടകവുമായി കുതിക്കുകആദിത്യ എൽ 1 വിക്ഷേപണം ഇന്ന്‌ ; ലക്ഷ്യസ്ഥാനത്ത്‌ എത്തുക ഡിസംബറിലോ ജനുവരിയിലോ isro

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ വെള്ളിയാഴ്‌ച ആരംഭിച്ചു. എക്‌സ്‌എൽ ശ്രേണിയിലുള്ള പിഎസ്‌എൽവി സി 57 റോക്കറ്റാണ്‌ പേടകവുമായി കുതിക്കുക. isro https://www.youtube.com/watch?v=YRZQQpA_0Ko ഒരു മണിക്കൂറിലേറെ നീളുന്ന ജ്വലന പ്രക്രിയയിലൂടെ ഭൂമിക്ക്‌ ചുറ്റുമുള്ള ആദ്യഭ്രമണ പഥത്തിലെത്തിക്കും. പിന്നീട്‌ പടിപടിയായി പഥം ഉയർത്തി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്ക്‌ പേടകത്തെ തൊടുത്തു വിടും. ദീർഘ യാത്രയ്‌ക്കൊടുവിൽ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യത്തിലെത്തും. https://www.youtube.com/watch?v=PTHXHXUWK9I ഭൂമിക്കും സൂര്യനുമിടയിൽ ഗുരുത്വാകർഷണബലം തുല്യമായ മേഖലയാണ്‌ ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റ്‌. ഇവിടെ പ്രത്യേക പഥത്തിൽ ഭ്രമണം ...
ആദിത്യ എല്‍-1: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ഇന്ന് വിക്ഷേപിക്കും, ഉറ്റുനോക്കി ലോകം Aditya-L1
India

ആദിത്യ എല്‍-1: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ഇന്ന് വിക്ഷേപിക്കും, ഉറ്റുനോക്കി ലോകം Aditya-L1

Aditya-L1 രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായി പിഎസ്‌എല്‍വി സി-57 റോക്കറ്റ് ഇന്ന് രാവിലെ 11.50 നാണ് ആകാശത്തേയ്ക്ക് കുതിക്കുക. https://www.youtube.com/watch?v=DIuYIrqg8k4 ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചു. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്‌എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. ശനിയാഴ്ച പിഎസ്‌എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്...
ഇസ്രോ മേധാവിയെ ഫോണിൽ വിളിച്ച് മോദി; ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി Prime Minister
Latest news

ഇസ്രോ മേധാവിയെ ഫോണിൽ വിളിച്ച് മോദി; ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി Prime Minister

ചന്ദ്രനിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി എത്തിയത്. ഇതുവരെ മറ്റൊരു രാജ്യത്തിനും ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറക്കാനായിട്ടില്ല. ചന്ദ്രനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും നൽകാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അഭൂതപൂർവമായ നേട്ടത്തിന് ഐഎസ്ആർഒയെയും ശാസ്ത്രജ്ഞരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലായിരിന്നിട്ടും എന്റെ ഹൃദയം എപ്പോഴും ചന്ദ്രയാൻ ദൗത്യത്തിനൊപ്പമായിരുന്നുവെന്ന് മോദി വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി വെർച്വൽ പ്രസംഗത്തിലൂടെയാണ് അഭിനന്ദനവുമായി എത്തിയത്. https://www.youtube.com/watch?v=zYcJcRGIgck ഭൂമിയുടെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർഥ്യമായി. അമ്പിളിമാമൻ വളരെ ദൂരെയാണെന്നാണ് ചെറുപ്പത്തിൽ അമ്മമാർ പഠിപ്പിച്ചത്. എന്നാൽ, ചന്ദ്രൻ അടുത്താണെന്ന് ഇന്ത്യയുടെ ദൗത്യം...
ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം Chandrayaan-3
Latest news

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം Chandrayaan-3

Chandrayaan-3 ചരിത്രം കുറിച്ച് ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം. ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വൈകുന്നേരം 6.04നാണ് ഏവരും കാത്തുനിന്ന ചരിത്രനിമിഷത്തിന് പരിസമാപ്തിയായത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ചാന്ദ്ര ദൗത്യം കൂടിയാണിത്. https://www.youtube.com/watch?v=_tOX6BoBi20 ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ മുകളിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിലാണ് ലാൻഡർ ഭ്രമണം ചെയ്തിരുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണോയെന്ന പരിശോധനകളെല്ലാം ഐഎസ്ആർഒ പൂർത്തിയാക്കിയിരുന്നു. വൈകുന്നേരം 5.20ന് തന്നെ ലാൻഡിംഗിന്റെ തൽസമയ സംപ്രേഷണം ഐഎസ്ആർഒ ആരംഭിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് വൈകുന്നേരം 5.44ഓടെ ചന്ദ്രയാൻ 3 ലാൻഡർ എത്തി. തുടർന്ന് നി...
ചന്ദ്രനെ കാൽകീഴിലാക്കി ഇന്ത്യ, രാജ്യം ആഘോഷത്തിൽ Chandrayaan-3
Breaking News, Latest news

ചന്ദ്രനെ കാൽകീഴിലാക്കി ഇന്ത്യ, രാജ്യം ആഘോഷത്തിൽ Chandrayaan-3

Chandrayaan-3 ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യമാകെ ആഘോഷത്തിമിര്‍പ്പിൽ. https://www.youtube.com/watch?v=WEMTi0Zw4P4 ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി നടത്തിയതോടെ വൻ നേട്ടം പേരിലെഴുതി ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായാണ് ഇന്ത്യ മാറിയത്. ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിച്ചതിന്‍റെ ആവേശത്തില്‍ പ്രധാനമന...
error: Content is protected !!