മിനിസ്റ്ററാണെങ്കിലും സ്പീക്കര്‍ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്: ജയസൂര്യ Jayasurya
വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ടെന്ന് നടൻ ജയസൂര്യ.
ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ അംഗീകരിച്ച് ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണില്‍ കാണാൻ കഴിയും. എന്നാല്‍ നമ്മുടെ അനുഭവങ്ങള്‍ അനുഭവിച്ചറിയാൻ മാത്രമേ കഴിയൂവെന്ന് താരം പറഞ്ഞു. എറണാകുളത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയസൂര്യ.
https://www.youtube.com/watch?v=zYcJcRGIgck&t=25s
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
‘ഇത്രയും നല്ലൊരു ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയാണ്. ഞാൻ അവിടെ ഇരിക്കുമ്ബോള്‍ ആലോചിക്കുകയായിരുന്നു നമ്മുടെ വീട്ടിലൊക്കെ ഒരു അതിഥി വരുമ്ബോള്‍ നമ്മുടെ അനുവാദമില്ലാതെ ആ വ്യക്തിക്ക് നമ്മുടെ വീടിന് അകത്തേക്ക് വരാൻ പറ്റില്ല. എന്ന് പറഞ്ഞതു പോലെയാണ് ഇതുപോലെയുള്ള ചടങ്ങു...