ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകനെ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ
കോഴിക്കോട് : കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകൻ ബി.എ. ആളൂരിനെ അനുവദിക്കണമെന്ന അപേക്ഷ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ആയുധമാക്കുമെന്നതിനാൽ നിയമവിരുദ്ധമായ ഈ അപേക്ഷ അനുവദിക്കരുതെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ. കെ. ഉണ്ണികൃഷ്ണൻ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. കൂടത്തായി കൊലപാതക പരമ്പര കേസുകൾ ജനുവരി 11ന് വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.രാഗിണി അറിയിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന അപേക്ഷ നൽകിയത്. ജോളിക്ക് 30 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുണ്ടെന്നും നാലാം പ്രതി മനോജ് ഉൾപ്പെടെ ജോളിക്ക് പണം നൽകാനുണ്ടെന്നും പറഞ്ഞിരുന്നു. അനുകൂലമായി പറയാത്ത സാക്ഷികൾക്കെതിരെ പ...