മുഖ്യമന്ത്രിയുടെ മകൾ ആറ് സ്ഥാപനങ്ങളിൽ നിന്നും കൂടി പണം വാങ്ങി: കെ.സുരേന്ദ്രൻ Veena Vijayan
Veena Vijayan ജെഡിടി ഇസ്ലാം, ഐഡിഎൽ എജ്യുക്കേഷണൽ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക്ക് ആൻ്റ് മാനേജ്മെൻ്റ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, സാൻ്റാ മോണിക്ക സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, റിംസ് ഫൗണ്ടേഷൻ, അനന്തപുരി എജ്യുക്കേഷണൽ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഇതിൽ ചിലർ ചാരിറ്റി മറയാക്കി തട്ടിപ്പ് നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ വീണാ മുഹമ്മദ് റിയാസുമായി നടത്തിയിട്ടുണ്ട്. കേരളത്തിലെ പല വ്യവസായികളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾക്ക് പണം ലഭിച്ചത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം.
https://www.youtube.com/watch?v=J-bTdNwAAy0&t=68s
ന്യൂനപക്ഷ ആനുകൂല്യങ്ങൾ വകമാറ്റി ചിലവഴിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. അ...