കങ്കാരു വീണു; ഇന്ത്യക്ക് ആശ്വാസ ജയം
ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ട്. ഇന്ത്യക്ക് 13 റണ്‍സ് ജയം.
മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.
അവസാന ആറ് ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. എന്നാല്‍ ഡെത്ത് ഓവറിലെ മികവ് ബൂമ്ര ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ ശേഷിച്ച ഒരു വിക്കറ്റും വീണു. നാല് റണ്‍സ് എടുത്ത് നിന്ന ആദം സാംപയെ ബൂമ്ര വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.ഏഴ് റണ്‍സ് എടുത്ത് നിന്ന ലാബുഷെയ്‌നിന്‍റെ സ്റ്റംപ് ഇളക്കി വിക്കറ്റ് മെയ്ഡന്‍ ഓവറോടെയായിരുന്നു നടരാജന്‍റെ തുടക്കം.
ആദ്യ രാജ്യാന്തര ക്രിക്കറ്റിലെ തന്‍റെ ആദ്യ മത്സരത്തിന്‍റെ ആദ്യ സ്‌പെല്ലിലെ മികവ് തുടരാന്‍ നടരാജന്‍ പിന്നെയുള്ള ഓവറുകളില്‍ പ്രയാസപ്പെട്ടു.
കിട്ടിയ അവസരം മുതലാക്കി രണ്ട് വിക്കറ്റ് വീ...