സിപിഎം, ആര്‍എസ്എസ് ഓഫീസുകള്‍ക്കെതിരേ ആക്രമണം
സംഭവം ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍
ഹരിപ്പാട്: കാര്‍ത്തികപ്പള്ളിയില്‍ സിപിഎം, ആര്‍എസ്എസ് ഓഫീസുകള്‍ക്കെതിരേ ആക്രമണം. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ആക്രമണത്തില്‍ ഓഫീസുകളുടെ ജനല്‍ ചില്ലകള്‍ പൂര്‍ണമായും അടിച്ചുതകര്‍ക്കപ്പെട്ടു. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആഹ്ലാദ പ്രകടനത്തെ തുടര്‍ന്ന് പ്രദേശത്ത് പലയിടത്തും സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരുപക്ഷത്തെയും നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസുകള്‍...