അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് :കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ CPM leader
CPM leader അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല.
https://www.youtube.com/watch?v=Ik4ZgulsQK8
എ കെ 47 കൊണ്ടുവന്ന് ഇ ഡി ഭയപെടുത്താൻ ശ്രമിക്കുകയാണെന്നും കണ്ണൻ പറഞ്ഞു. മറ്റന്നാൾ ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും എം.കെ കണ്ണൻ കൂട്ടിച്ചേർത്തു.
...