കേജരിവാള്‍ വീട്ടുതടങ്കലില്‍
മുഖ്യമന്ത്രിയെ തന്നെ തടവിലാക്കി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വീട്ടുതടങ്കലില്‍. കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ഡല്‍ഹി പോലീസ് കേജരിവാളിനെ അനധികൃത തടവിലാക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അരവിന്ദ് കേജരിവാള്‍ വീട്ടുതടങ്കലിലായ കാര്യമറിയിച്ചത്. വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറാന്‍ അനുവദിക്കുന്നില്ലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു ...