Thursday, December 12
BREAKING NEWS


Tag: kerala_congress

കോട്ടയം ജില്ല ഉറ്റുനോക്കുന്ന പോരാട്ടം; കുറവിലങ്ങാട് കേരളാ കോൺഗ്രസുകൾ നേർക്കുനേർ.
Election, Kottayam, Politics

കോട്ടയം ജില്ല ഉറ്റുനോക്കുന്ന പോരാട്ടം; കുറവിലങ്ങാട് കേരളാ കോൺഗ്രസുകൾ നേർക്കുനേർ.

പിളർപ്പിനും മുന്നണിമാറ്റത്തിനും ശേഷം ഇക്കുറി കുറവിലങ്ങാട് ഇടതു - വലത് മുന്നണികൾ ഇറക്കിയിരിക്കുന്നത് കേരള കോൺഗ്രസിലെ കരുത്തരായ വനിതാ നേതാക്കളെ. പിളർപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാനാണ് ജോസഫ്, ജോസ് വിഭാഗങ്ങൾ രംഗത്തുള്ളത്. കേരളാ കോൺഗ്രസ് പാർട്ടികളെ സംബന്ധിച്ച് ശക്തികേന്ദ്രമാണ് കുറവിലങ്ങാട്. ജോസഫ് ഗ്രൂപ്പിലെ സംസ്ഥാന ജനറൽ സെക്രട്ടറി മേരി സെബാസ്റ്റ്യനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മലാ ജിമ്മിയെയാണ് ജോസ് വിഭാഗം കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള കുറവിലങ്ങാട് മേരി സെബാസ്റ്റ്യനാണ് മുൻതൂക്കം. മേരി സെബാസ്റ്റ്യൻ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും നിർമ്മലാ ജിമ്മി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാണ്. മേരി സെബാസ്റ്റ്യൻ കടത്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് പദവിയും വഹിച്ചിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ മേരി സെബാസ്റ്റ്യന് അവിടെ വലി...
error: Content is protected !!