Tuesday, November 19
BREAKING NEWS


Tag: kochi

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജ്ജം, രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിച്ചേക്കും Make in India
India, Latest news

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജ്ജം, രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിച്ചേക്കും Make in India

Make in India മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിക്കാൻ സാധ്യത. ഇതിനായി നാവികസേന തയ്യാറാക്കിയ ശുപാർശ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം തീരുമാനം അറിയിക്കുന്നതാണ്. ഇൻഡിജീനീയസ് എയർക്രാഫ്റ്റ് ക്യാരിയർ-2 എന്നാണ് രണ്ടാം വിമാനവാഹിനി കപ്പൽ അറിയപ്പെടുക. https://www.youtube.com/watch?v=rQZ4sNxjtAM തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്പിയാർഡിലാണ് നിർമ്മിച്ചത്. ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചതോടെ, കൊച്ചിൻ ഷിപ്പിയാർഡിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിക്കുക എന്ന തീരുമാനത്തിലേക്ക് നാവികസേന എത്തിയത്. നിലവിൽ, ഐഎൻഎസ് വിക്ര...
യു.ഡി.എഫ് വിമതന്റെ നിരുപരാധിക പിന്തുണ ; കൊച്ചി ഇടത് ഭരിക്കും
Ernakulam, Kerala News, Latest news

യു.ഡി.എഫ് വിമതന്റെ നിരുപരാധിക പിന്തുണ ; കൊച്ചി ഇടത് ഭരിക്കും

കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് എല്‍.ഡി.എഫ്. യു.ഡി.എഫ് വിമതനായ സനില്‍ മോന്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചത്. ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ പിന്തുണ പ്രഖ്യാപിച്ചതെന്ന് സനില്‍മോന്‍ പറഞ്ഞു. കൊച്ചിയുടെയും തന്റെ വാര്‍ഡിന്റെയും വികസനം മുന്‍ നിര്‍ത്തിയാണ് പിന്തുണയെന്ന് സനില്‍ മോന്‍ പറഞ്ഞു. ഇതോടെ എല്‍.ഡി.എഫിന് 36 കൗണ്‍സിലര്‍മാരുടെ പിന്തുണയും യു.ഡി.എഫിന് 31 പേരുടെ പിന്തുണയുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ ലീഗ് വിമതനായ പി.കെ അഷറഫ് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിമതരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ യു.ഡി.എഫ് ശ്രമിച്ചിരുന്നു. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് 31ഉം എല്‍.ഡി.എഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍.ഡി.എ സ്ഥാനാര്‍ഥികളായ അഞ്ച് പേരുമാണ് വിജയിച്ചത്. കേവലഭൂരിപക്ഷം നേടാന്‍...
error: Content is protected !!