കൊട്ടാരക്കരയിൽ മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ട അതേ സിഗ്നലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വന്‍ അപകടം Kottarakkara
Kottarakkara കൊട്ടാരക്കര പുലമൺ ജംഗ്‌ഷനിൽ വാഹന അപകടം. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കോട്ടയം ഭാഗത്തുനിന്നും വന്ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസിലേക്ക് എതിർദിശകളിൽ വന്ന ഓട്ടോയും കാറും ഇടിച്ചുകയറുകയായിരുന്നു.
https://www.youtube.com/watch?v=zGFM6UYNaHY
ഓട്ടോ ഡ്രൈവർ കൊട്ടിയം സ്വദേശി നാസറുദീന് ഗുരുതരപരിക്ക്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറിനെ കൂടാതെ ഓട്ടോയ്ക്ക് പിന്നിൽ ഇരുന്ന രണ്ട് പേർക്കും, കാറിലുണ്ടായിരുന്ന ഒരാൾക്കും, ബസ്സിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റു. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
Also Read : https://panchayathuvartha.com/widespread-rain-in-the-state-today-rain-kerala/
വാഹനങ്ങളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ കൊ...