Thursday, April 17
BREAKING NEWS


Tag: kottayam

കോട്ടയത്തിൻറെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണില്‍ മണ്ണിടിച്ചില്‍ Rain
Kerala News, News

കോട്ടയത്തിൻറെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണില്‍ മണ്ണിടിച്ചില്‍ Rain

Rain കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് വിവരം. മണ്ണിടിച്ചിലിനെ തുടര്‍ന്നു വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. റോഡില്‍ കല്ലും മണ്ണും നിറഞ്ഞു. ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു കലക്ടര്‍ ഉത്തരവിട്ടു. തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, ആനി പ്ലാവ് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയില്‍ മീനച്ചിലാറിന്റെ കൈവഴികള്‍ കരകവിഞ്ഞു. ഒറ്റയീട്ടിക്കു സമീപം കാര്‍ ഒഴുക്കില്‍പ്പെട്ടു. Also Read: https://panchayathuvartha.com/infrastructure-development-of-schools-3800-crore-has-been-spent-in-7-years-said-the-minister/ മഴയെ തുടര്‍ന്നു വെള്ളികുളം സ്കൂളില്‍ ക്യാമ്ബ് തുറന്നിട്ടുണ്ട്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ തുടരുന്നു. ഈരാറ്റുപേട്ട...
വോട്ടു ചെയ്യാനെത്തിയ യുവതി കാമുകനൊപ്പം നാടുവിട്ടു
Crime, Kottayam

വോട്ടു ചെയ്യാനെത്തിയ യുവതി കാമുകനൊപ്പം നാടുവിട്ടു

കോട്ടയം: കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം.നാലു മാസം മുമ്പു വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലംനാട് വിട്ടു. കാഞ്ഞിരപ്പള്ളിയിലാണ് യുവതിയെ വിവാഹം കഴിപ്പിച്ച്‌ അയച്ചത്. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. പിണ്ണക്കനാട് സ്വദേശിനിയാണ് യുവതി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് തിടനാട് പൊലീസില്‍ ഭര്‍ത്താവ് പരാതി നല്കി. ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മൂന്നാം ദിവസം ഒളിത്താവളത്തില്‍ നിന്നും ഇരുവരെയും പിടികൂടി. സ്റ്റേഷനിലെത്തിയ യുവതി തന്നെ കാമുകനൊപ്പം പറഞ്ഞയക്കണമെന്ന് സി.ഐ യോട് യുവതി പറയുകയുണ്ടായി. ഭാര്യ...
കോട്ടയം, വിജയപുരത്ത് കോണ്‍ഗ്രസിലെ തമ്മിലടിയും പഞ്ചായത്ത് ഭരണത്തിലെ പാളിച്ചകളും ഇത്തവണ ഇടത്പക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കും.
Election, Kottayam

കോട്ടയം, വിജയപുരത്ത് കോണ്‍ഗ്രസിലെ തമ്മിലടിയും പഞ്ചായത്ത് ഭരണത്തിലെ പാളിച്ചകളും ഇത്തവണ ഇടത്പക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കും.

കോട്ടയം : ഇപ്പോൾ UDF ഭരണത്തിലിരുന്ന വിജയപുരം UDF നെ കൈവിടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലെന്നാണ് എൽ.ഡി.എഫ് പറയുന്നത്. അതിന് അടിസ്ഥാനമായ കാരണങ്ങൾ ഇവയാണ്. കേരള സർക്കാരിന്റെ ഭരണ നേട്ടങ്ങൾ, കോവിഡ് കാലത്തെ സർക്കാർ ക്രമികരണങ്ങൾ,സഹായങ്ങൾ, പെൻഷൻ, തുടങ്ങിയ കാര്യങ്ങൾ LDF ന് അനുകൂലമായി വന്നപ്പോൾ UDF ന് വിനയായത് നിലവിലെ പഞ്ചായത്ത് ഭരണ സമതിയുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. കോൺഗ്രസിനുള്ളിലെ തമ്മിലടിയും ചില നേതാക്കൾക്ക് സീറ്റ് ലഭിക്കാതെ വന്നതും കോണ്ഗ്രസ് പ്രവർത്തകരുടെ അഭിപ്രായം മാനിക്കാതെ ഒരു പ്രമുഖ നേതാവിന്റെ താൽപ്പര്യതിന് അനുസരിച്ചു സഥാനാർഥികളെ നിർത്തിയെന്നതും യുഡിഎഫിന് തിരച്ചടിയാകും. കൈപ്പത്തി ചിഹ്നതിൽ കോണ്ഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നിടത്ത് മറ്റൊരു കോൺഗ്രസ്സ് നേതാവ് റിബൽ ആയും അദ്ദേഹത്തിന്റെ ഭാര്യ മറ്റൊര് വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിയായും മത്സരിക്കുന്നതും, പുതിയവർക്ക് അവസരം നൽകാതെ കുറ...
കോട്ടയം ജില്ല ഉറ്റുനോക്കുന്ന പോരാട്ടം; കുറവിലങ്ങാട് കേരളാ കോൺഗ്രസുകൾ നേർക്കുനേർ.
Election, Kottayam, Politics

കോട്ടയം ജില്ല ഉറ്റുനോക്കുന്ന പോരാട്ടം; കുറവിലങ്ങാട് കേരളാ കോൺഗ്രസുകൾ നേർക്കുനേർ.

പിളർപ്പിനും മുന്നണിമാറ്റത്തിനും ശേഷം ഇക്കുറി കുറവിലങ്ങാട് ഇടതു - വലത് മുന്നണികൾ ഇറക്കിയിരിക്കുന്നത് കേരള കോൺഗ്രസിലെ കരുത്തരായ വനിതാ നേതാക്കളെ. പിളർപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാനാണ് ജോസഫ്, ജോസ് വിഭാഗങ്ങൾ രംഗത്തുള്ളത്. കേരളാ കോൺഗ്രസ് പാർട്ടികളെ സംബന്ധിച്ച് ശക്തികേന്ദ്രമാണ് കുറവിലങ്ങാട്. ജോസഫ് ഗ്രൂപ്പിലെ സംസ്ഥാന ജനറൽ സെക്രട്ടറി മേരി സെബാസ്റ്റ്യനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മലാ ജിമ്മിയെയാണ് ജോസ് വിഭാഗം കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള കുറവിലങ്ങാട് മേരി സെബാസ്റ്റ്യനാണ് മുൻതൂക്കം. മേരി സെബാസ്റ്റ്യൻ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും നിർമ്മലാ ജിമ്മി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാണ്. മേരി സെബാസ്റ്റ്യൻ കടത്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് പദവിയും വഹിച്ചിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ മേരി സെബാസ്റ്റ്യന് അവിടെ വലി...
error: Content is protected !!