പിണറായിക്കെതിരെ ലീഗ്; ലീഗിനെതിരെ ജലീൽ
മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ സാമുദായിക സംഘടനയാണോ ?? 'മുസ്ലിം' ഒഴിവാക്കുക മാത്രമാണ് പോംവഴി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള മുസ്ലിം ലീഗിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെടി ജലീല്‍. മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം ആശയക്കുഴപ്പത്തിലാണെന്നും സംശയം മാറാന്‍ ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് 'മുസ്ലിം' ഒഴിവാക്കുക മാത്രമാണ് പോംവഴിയെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇല്ലെങ്കില്‍ സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്എസ്പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്ലിംലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് തോന്നുന്നതാണ്.നെഹ്റു മുസ്ലിംലീഗിനെ ചത്ത കുതിര എന്‍...