സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ് Mammootty
Mammootty കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ
മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)നടി- വിൻസി അലോഷ്യസ് (രേഖ)നടന്‍ (സ്പെഷ്യൽ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)സ്വഭാവനടന്‍- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്ക...