പ്രളയത്തില്‍ മരണം 5000 കടന്നു; മരണ സംഖ്യ ഇനിയും ഉയരും Libya Floods
Libya Floods ലിബിയയിലുണ്ടായ കനത്ത പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡെര്‍ണയില്‍ മാത്രം 5100 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
Also Read : https://panchayathuvartha.com/kozhikode-as-part-of-precautionary-measures-in-the-context-of-nipah-virus-infection/
ഡാമുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട നിലയിലാണ്. ഗതാഗത മാര്‍ഗങ്ങള്‍ അടഞ്ഞതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.youtube.com/watch?v=mPaM1HVwwvg
നഗരത്തില്‍ വലിയ നാശമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല എന്നത് അപകടത്തിന്റെ ആഴം ഇനിയും കൂട്ടും. പട്ടണത്തിലാകെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ...